എളേറ്റിൽ :അമൃതസർ മുതൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗത സൗകര്യമുള്ള ലേ - ലഡാക്കിലെ കർത്തുങ്കല പാസ്സ് വരെ സാഹസിക സൈക്കിൾ സവാരി നടത്തിയ ഇമ്രാൻ എളേറ്റിലിന് എളേറ്റിൽ ഈസ്റ്റ് ബെഞ്ച് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
13 ദിവസം കൊണ്ട് 1200 കിലോമീറ്റർ ദൂരം സൈക്കിളിൽ സഞ്ചാരിച്ചാണ് ദൗത്യം പൂർത്തീകരിച്ചത്. എം. എ റസാഖ് മാസ്റ്റർ പൊന്നാടയണിയിച്ച് ആദരിച്ചു. സി. അബൂബക്കർ അധ്യക്ഷത വഹിച്ചു.
ഷബീർ ചുഴലിക്കര, പി. കെ സിറാജ്, കെ.ഷിജുൻ, എം. റാസി, എം. എസ് ബഷീർ എന്നിവർ ആശംസകൾ നേർന്നു. എം. ബാബു സ്വാഗതവും എം. മുനീർ മാസ്റ്റർ നന്ദിയും പറഞ്ഞു.
0 Comments