Trending

ഉന്നത വിജയം: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് അംഗീകാരപത്രം കൈമാറി

പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയതിന് ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം മെമ്പർ ഐ പി രാജേഷ് കൈമാറി. പ്രധാനാധ്യാപകൻ വി അബ്ദുൽ ബഷീർ, പ്രിൻസിപ്പാൾ ഇൻചാർജ് ഡോ. ദീപ്തി എന്നിവർ ഏറ്റുവാങ്ങി.

പി ടി എ പ്രസിഡണ്ട് എൻ അജിത് കുമാർ അധ്യക്ഷനായി. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിത, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗം കെ കെ അബ്ദുല്ല മാസ്റ്റർ, മെമ്പർ ആനിസ ചക്കിട്ട കണ്ടിയിൽ, എം പി ടി എ പ്രസിഡന്റ് അസീന, ഷുക്കൂർ ചാലിൽ എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right