Trending

ilm CAMPUS ൽ ഉന്നത വിജയികളെ ആദരിച്ചു

താമരശ്ശേരി:താമരശ്ശേരി ഐ എൽ എം ക്യാമ്പസിൽ നിന്ന് പരിശീലനം നേടി പ്ലസ് ടു സയൻസ് ബാച്ചിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് റഷാദ് സി യുടെ അധ്യക്ഷതയിൽ നടന്ന അനുമോദന ചടങ്ങ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഉപരിപഠനത്തിന് വിദേശ യൂണിവേഴ്സിറ്റികളുടെ സാധ്യത പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ മഞ്ജിത കുറ്റ്യാക്കിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് പ്രസിഡണ്ട് അമീർ മുഹമ്മദ് ഷാജി, അബ്ദുൽ സത്താർ എം, റഈസ് സി, ശഫാഫ് വി കെ, മുഹമ്മദ് ബഷീർ സി തുടങ്ങിയവർ സംസാരിച്ചു.

 പി ബാരി മാസ്റ്റർ സ്വാഗതവും മുഹമ്മദലി കെ പി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right