Trending

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജനകീയ ശാസ്ത്ര ഗവേഷണ പരിപോഷണ കേന്ദ്രം (ലക്ഷ്യ)

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള  സാധാരണ ആളുകളുടെ ശാസ്ത്ര കണ്ടെത്തലുകൾ അവതരിപ്പിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശാസ്ത്ര ഗവേഷണ കേന്ദ്രം.

പൊതു ജനങ്ങളുടെ നൂതന കണ്ടുപിടുത്തങ്ങൾ അവതരിപ്പിക്കുന്നതിനും ഇത്തരം കണ്ടെത്തലുകൾക്ക് പ്രോത്സാഹനം നൽകുന്നതിനുമുള്ള സംവിധാനങ്ങൾ നന്മണ്ട സാക്ഷരതാ ഭവനിൽ ഒരുക്കുന്ന ലക്ഷ്യ കേന്ദ്രത്തിൽ ലഭ്യമാവുമെന്ന് ബ്ലോക്ക് പ്രസിഡണ്ട് കെ.പി.സുനിൽകുമാർ പറഞ്ഞു.

ബ്ലോക്കിന് കീഴിലുള്ള വിദ്യാലയങ്ങളിലെ ശാസ്ത്ര തൽപരരായ കുട്ടികളെ കണ്ടെത്തി വിവിധ പരിശീലനങ്ങൾ നൽകും. കുട്ടികൾക്ക് ശാസ്ത്ര പരീക്ഷണങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ ലക്ഷ്യ കേന്ദ്രത്തിൽ ഒരുക്കും.ഐ.എസ്.ആർ.ഒ, ഐ.ഐ.എം. , എൻ.ഐ.ടി, കാലിക്കറ്റ് യൂണിവേഴ്സിറ്റി, ഡയറ്റ് കോഴിക്കോട്, എന്നിവയുടെ സഹായ ലഭ്യമാക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്.

ഡയറ്റ് സീനിയർ ലക്ചറും എഡ്യു മിഷൻ കോഴിക്കോട് കോ-ഓർഡിനേറ്ററുമായ യു .കെ അബ്ദുൽ നാസർ, യു.കെ ഷജിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നു വരുന്നത്.

ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിൽ നിന്നും താൽപരരായ ആളുകൾക്ക് വാർഡ് മെമ്പർമാർ മുഖേന പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
Previous Post Next Post
3/TECH/col-right