Trending

കിഴക്കോത്ത് ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്‍റിനെ നിയമിക്കുന്നു.

പതിനഞ്ചാം ധനകാര്യ കമ്മിഷന്‍റെ ഗ്രാന്‍റ് വിനിയോഗവുമായി ബന്ധപ്പെട്ട് കിഴക്കോത്ത്  ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്‍റിനെ നിയമിക്കുന്നു.

സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളറോ സാങ്കേതിക വിദ്യാഭ്യാസബോര്‍ഡോ നടത്തുന്ന മൂന്ന് വര്‍ഷത്തെ കൊമേഴ്സ്യല്‍ പ്രാക്ടീസ് ഡിപ്ലോമയോ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍റ് ബിസിനസ് മാനേജ്മെന്‍റ്  ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

അംഗീകൃത ബിരുദത്തിനു പുറമെ  ഡി.സി.എ,പി.ജി.ഡിസി.എ ഉള്ളവരേയും പരിഗണിക്കും.18-30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍.

ഒക്ടോബര്‍  23-നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഒക്ടോബര്‍ 26 ന് 11 മുതലാണ്  കൂടിക്കാഴ്ച.
Previous Post Next Post
3/TECH/col-right