കോവിഡ് കാരണം നീണ്ട ഒന്നര വർഷത്തോളമായി സ്കൂളുകൾ അടച്ചിട്ട അവസ്ഥയിലായിരുന്നല്ലോ . ഇത് വരെ സ്കൂളിൽ വരാത്ത പുതുതായി ചേർന്ന വിദ്യാർത്ഥികളടക്കം നവംബർ ആദ്യത്തിൽ സ്കൂൾ ക്ലാസ് മുറികളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. കാന്തപുരം ജി എം എൽ പി സ്കൂൾ വിദ്യാർത്ഥികൾക്ക് നല്ല പരിസരവും നല്ല പരിതസ്ഥിതിയും സൃഷ്ടിക്കുന്നതിന് വേണ്ടി കാന്തപുരം യൂണിറ്റ് എസ് വൈ എസ് സാന്ത്വനം ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.
ശുചീകരണ പ്രവർത്തനങ്ങൾ എസ് വൈ എസ് പ്രിസിഡന്റ് സയ്യിദ് ഉബൈബ് തങ്ങളുടെ നേതൃത്വത്തിൽ എ കെ അബ്ദുസലാം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധിനിതികളായി ഉമർ മാസ്റ്റർ തോട്ടായി , പീ ടി എ പ്രസിഡന്റ് ഹാരിസ് റെഡ്ടാഗ്, എസ് വൈ എസ് കാന്തപുരം - യുഎഇ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് അബ്ദുൽ ഹഖ് തങ്ങൾ, എസ് വൈ എസ് സെക്രട്ടറി സുബൈർ ടി പി തുടങ്ങിയവർ പങ്കെടുത്തു.
Tags:
POONOOR