Trending

ഗ്രീൻ ക്ലീൻ കിഴക്കോത്ത്:ശുചീകരണ ക്യാമ്പയിന് സമാപനം.

എളേറ്റിൽ :പരിസ്ഥിതി സംരക്ഷണത്തിലും ശുചിത്വ പ്രവർത്തനങ്ങളിലും കേരളത്തിലെ മറ്റു ഗ്രാമപഞ്ചായത്തുകൾക്ക്  മാതൃകയാകുകയാണ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് എന്നും ഭരണസമിതി അംഗങ്ങൾ എല്ലാ അങ്ങാടികളിലുംനേരിട്ട്  ശുചീകരണം നടത്തുന്നത് കേരളത്തിൽ തന്നെ ആദ്യമായിട്ടാണെന്നും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശരത് അഭിപ്രായപ്പെട്ടു. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഒരാഴ്ചയായി നടന്നുവരുന്ന  ശുചീകരണ വാരാഘോഷത്തിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമപഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും ശുചീകരിക്കാനും ഹരിത വൽക്കരിക്കാനും വലിയ പദ്ധതികളുമായാണ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രവർത്തിക്കുന്നത് ഈ പ്രവർത്തനത്തിന് എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും ശരത് പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാവർക്കർമാർ, സന്നദ്ധ സംഘടന പ്രവർത്തകർ, എന്നിവരുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് എളേറ്റിൽ വട്ടോളി അങ്ങാടി ശുചീകരിച്ചു കൊണ്ട് ആരംഭിച്ച വാരാചരണം  8 ദിവസം കൊണ്ട്  കിഴക്കോത്ത് പഞ്ചായത്തിലെ  എല്ലാ പ്രധാന അങ്ങാടികളും ശുചീകരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസ്റി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക്‌ പഞ്ചായത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എം രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജബ്ബാർ മാസ്റ്റർ,വനമിത്ര അവാർഡ് ജേതാവ് ഇഖ്ബാൽ കോട്ടുവറ്റ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജിത, വിനോദ്, കെ കെ മജീദ്, ജസ്ന അസൈൻ, സിഎം കാലിദ്, വഹീദ കയ്യലശ്ശേരി, സാജിദത്ത്, മുഹമ്മദലി കെ, എം എ ഗഫൂർ മാസ്റ്റർ, പി ഡി നാസർ മാസ്റ്റർ, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി അഷ്റഫ് മൂത്തേടത്ത്,എന്നിവർ സംസാരിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയങ്ക കരൂഞ്ഞിയിൽ സ്വാഗതവും,ഗ്രാമ പഞ്ചായത്ത് അംഗം വി പി അഷ്റഫ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right