പൂനൂര്‍ : സഹൃദയരുടെ പിന്തുണയോടെ സ്‌പര്‍ശം ചാരിറ്റബ്‌ള്‍ ട്രസ്റ്റ് സ്വന്തമാക്കിയ ഓക്‌സിജന്‍ ബൈപപ്പ് മെഷിന്‍ നാടിനു സമര്‍പ്പിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജില്‍ രാജ് എം കെ വാര്‍ഡ് മെമ്പര്‍ കരീം മാസ്റ്റര്‍ക്കു കൈമാറി. ഓക്‌സിജന്റെ അളവ് ക്രമീകരിക്കുന്നതിനൊപ്പം കാര്‍ബണ്‍ഡയോക്‌സൈഡ് പുറന്തള്ളാന്‍ സഹായിക്കുന്ന മിനി വെന്റിലേറ്ററിനു സമാനമായ ഉപകരണമാണ് ലക്ഷം രൂപയോളം വില വരുന്ന ബൈപപ്പ് മെഷിന്‍.
സ്‌പര്‍ശം ഓഫിസില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം പി സാജിദ, പി എച്ച് ഷമീര്‍ സംബന്ധിച്ചു. സ്‌പര്‍ശം ചാരിറ്റബ്‌ള്‍ ട്രസ്‌റ്റ് ചെയര്‍മാന്‍ മന്‍സൂര്‍ അവേലത്ത് സ്വാഗതവും വി കെ ജാബിര്‍ നന്ദിയും പറഞ്ഞു.
Tags:
POONOOR