Trending

വായന മരിക്കുന്നുവെന്ന് ആശങ്കപ്പെടുന്ന കാലഘട്ടത്തില്‍ ലൈബ്രറി തുടങ്ങുന്നുത് അഭിനന്ദനാർഹം: മന്ത്രി അഹമ്മദ് ദേവർകോവിൽ

താമരശ്ശേരി : പുസ്തക വായന മരിക്കുന്നുവെന്ന് ആശങ്കപ്പെടുന്ന കാലഘട്ടത്തില്‍ കോരങ്ങാട് ലൈബ്രറി തുടങ്ങുന്നുത് അഭിനന്ദനാർഹമാണെന്ന്മ ന്ത്രി  അഹമ്മദ് ദേവർകോവിൽ.കോരങ്ങാട് പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓൺലൈൻ പഠന വ്യവസ്ഥയിൽ സമൂഹം മൊബൈല്‍ ലൈബ്രറിയെ കുറിച്ച് ചിന്തിക്കേണ്ട സമയമാണ്.താമരശ്ശേരിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രം ആയതിനാൽ കോരങ്ങാട് ഫോണുകളുടെ ലൈബ്രറി തുടങ്ങുന്നതിനെക്കുറിച്ച് സംഘാടകർ   ഗൗരവപരമായി ആലോചിക്കണ മെന്നും, വായിക്കണം എന്ന കൽപ്പനയാണ്  എല്ലാ മതങ്ങളുടെയും അടിസ്ഥാന പരമായ ആശയം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചടങ്ങിൽ ലൈബ്രറി കമ്മറ്റി പ്രസിഡന്റ് അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു.

മുൻ എംഎൽഎ. വി എം ഉമ്മർ മാസ്റ്റർ, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് JTഅബ്ദുറഹ്മാൻ മാസ്റ്റർ, റംസീന നരിക്കുനി, എ കെ കൗസർ മാസ്റ്റർ, എ പി മുസ്തഫ,ഫസീല ഹബീബ്, ആർഷ്യ വി ആർ, ആയിഷ മുഹമ്മദ്, കെ കെ പ്രദീപൻ, പി എ അബ്ദുസമദ് ഹാജി, സിറാജ് തച്ചംപൊയിൽ, അയമു കോരങ്ങാട് ,ഷാജു സി പി,അബൂബക്കർ പിടി, പി എം അബ്ദുൽ മജീദ്, മോളി ടീച്ചർ, ബഷീർ മാസ്റ്റർ, ഹനീഫ മാസ്റ്റർ, എ പി റസാക്ക്, എപി സമദ്,അമീർ അലി, ടിപി ലത്തീഫ്, ടിപി നസീർ, പിടി നജീബ്,നാരായണൻ മാസ്റ്റർ, എ പി ഹബീബ് റഹ്മാൻ, ഷാനവാസ് കോരങ്ങാട്,മുഹമ്മദ് അഷ്റഫ് ഹാജി , ബാബു ആനന്ദ്,വി പി അബ്ദുൽ സലാം, അസ്‌ലം മദാരി, samsudheen ബാബ, സക്കീർ ഹുസൈൻ,പി റഫീഖ് ,അഡ്വക്കറ്റ് മാത്യു, രാജേഷ് കുമാർ, സുധീഷ് മാസ്റ്റർ, ഷാജി മാസ്റ്റർ, അനിതാപ്, കെ യു ഫയാസ്,  രമനീഷ് (കുട്ടൻ ) എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ജനറൽ സെക്രട്ടറി ആന്റണി ജോയ് സ്വാഗതവും, ട്രഷറർ ഷംസീർ വമ്പൻ  നന്ദിയും പറഞ്ഞു,
Previous Post Next Post
3/TECH/col-right