എളേറ്റിൽ: ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം സ്കൂളിൽ തിരിച്ച് എത്തുന്ന വിദ്യാത്ഥികൾക്ക് പ്രത്യേക സമ്മാനവുമായി യൂത്ത് ലീഗ്.കൊടുവള്ളി സബ് ജില്ലയിലെ ചളിക്കോട്, എളേറ്റിൽ നോർത്ത് എ .എം എൽ .പി സ്കൂളിലെ ഒന്നാം ക്ലാസിലെ എഴുപത് വിദ്യാത്ഥികൾക്കാണ് ചളിക്കോട് ടൗൺ യൂത്ത് ലീഗ് പഠന ഉപകരണങ്ങൾ അടങ്ങിയ പ്രത്യേക ഉപഹാരം ഏർപ്പെടുത്തിയത്.
ഉപഹാരം കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് വി.കെ അബ്ദുറഹിമാൻ, പ്രധാന അധ്യാപിക ടി.പി സഫിയ, പി.ടി.എ വൈ. പ്രസിഡന്റ് സി.പി അജയ് കുമാർ എന്നിവർക്ക് കൈമാറി. പരിപാടിയിൽ ടൗൺ യൂത്ത് ലീഗ് ജന.സെക്രട്ടറി ഇർഷാദ് മലയിൽ അധ്യക്ഷനായി.
കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് ഉപാധ്യക്ഷൻ മുജീബ് ചളിക്കോട് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ലീഗ് സെക്രട്ടി വി.കെ കുഞ്ഞായിൻ കുട്ടി മാസ്റ്റർ, എം.പി ഉസയിൻ മാസ്റ്റർ, കെ.കെ സലാം മാസ്റ്റർ, പി.പി മുഹമ്മദ് ഹാജി, കിഴക്കോത്ത് പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ എം.കെ.സി അബ്ദുറഹിമാൻ,വി.കെ ബാസിം, സി.കെ ഇർഷാദ്, കെ.കെ സുബൈർ, വി.കെ സഹദ്, കെ.കെ സിനാൻ, എം ഷമീം, അധ്യാപകരായ സിന്ധു, ജോത്സ്മിത, സുഹാന, ഷമീൽ,മൻസൂറ തുടങ്ങിയവർ സംബന്ധിച്ചു.
Tags:
ELETTIL NEWS