Trending

താമരശേരി രൂപതയുടെ പാഠ പുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു.

താമരശേരി: താമരശേരി രൂപതയുടെപാഠ പുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍  പിന്‍വലിച്ചു.താമരശേരി രൂപത വിശ്വാസ പരിശീലന കേന്ദ്രം പ്രസിദ്ധീകരിച്ച സത്യങ്ങളും വസ്തുതകളു 33 ചോദ്യങ്ങളും എന്ന പുസ്തകത്തില്‍ ഇസ് ലാം മത വിശ്വാസവുമായി ബന്ധപ്പെട്ട അടിസ്ഥാന രഹിതമായ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചതായി താമരശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയേല്‍ അറിയിച്ചു.
   

പുസ്തകത്തിലെ പരാമര്‍ശത്തില്‍ ഇസ്ലാം മത വിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ അദ്ധേഹം ഖേദം പ്രകടിപ്പിച്ചു.സാമുദായിക സൗഹാര്‍ദ്ധം നില നിര്‍ത്തുന്നതിനും സാമൂഹിക തിന്മകള്‍ക്കെതിരെ യോജിച്ചു പ്രവൃത്തിക്കുന്നതിനും കൊടുവള്ളി നിയോജക മണ്ഡലം എം. എൽ. എ. എം.കെ.മുനീറിന്റെ നേതൃത്വത്തില്‍ താമരശേരിയില്‍  ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

നാസര്‍ ഫൈസി കൂടത്തായി,ഡോ: ഹുസയിന്‍ മടവൂര്‍,ശിഹാബുദ്ധീന്‍ ഇബ്നു ഹംസ,വി.എം ഉമ്മര്‍,അബ്ദുല്‍ കരീം ഫൈസി,എം.എ യൂസുഫ് ഹാജി,സദറുദ്ധീന്‍ പുല്ലാളൂര്‍,സി.ടി ടോം,മോണ്‍.ജോണ്‍ ഒറുവുങ്ങര,ഫാദര്‍ ബെന്നി മുണ്ടനാട്ട്,മാര്‍ട്ടിന്‍ തോമസ് സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right