Trending

നരിക്കുനിക്ക് അഭിമാനമായ നരിക്കുനി ഹൈസ്‌കൂൾ - ഹയർ സെക്കൻഡറിക്ക് അനുമോദനവുമായി നരിക്കുനി ഗ്രാമപഞ്ചായത്ത്.

എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു മേനി വിജയം നേടി നാടിന് അഭിമാനമായ ഹൈസ്കൂളിനും, തിളക്കമാർന്ന വിജയത്തോടെ മികച്ച മുന്നേറ്റം നടത്തിയ ഹയർസെക്കൻഡറി സ്‌കൂളിനും,ഫുൾ മാർക്ക് നേടിയ വിദ്യാർത്ഥികൾക്കും നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദനം നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി പുല്ലങ്കണ്ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ പി ടി.എ പ്രസിഡന്റ് പി.പി ബഷീർ സ്വാഗതം പറഞ്ഞു.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനവും ഉപഹാര സമർപ്പണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ സലീം നിർവഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ ഉമ്മു സൽമ,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൗഹർ പൂമംഗലം,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ  ജസീല മജീദ്,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സർജാസ്,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുനിൽ കുമാർ, ടി.പി മജീദ്,പ്രിൻസിപ്പൽ സിന്ധു ടീച്ചർ,എച്ച്. എം രാജേന്ദ്രൻ ഇ.കെ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മെമ്പർമാരായ
സുബൈദ കെ.കെ,മൊയ്‌തി നെരോത്ത്,ശറീന ഈങ്ങാപ്പാറയിൽ,ചന്ദ്രൻ,മിനി വി.പി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right