Trending

എസ്.വൈ.എസ് :മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഇരിപ്പിടം നൽകി.

പൂനൂർ: എസ് വൈ എസ് സാന്ത്വനം സമിതിയുടെ നേതൃത്വത്തിൽ  മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക്  ഇരിപ്പിടം നൽകി. കാത്തിരിപ്പ് കേന്ദ്രത്തിൽ  രോഗികൾക്ക് ഇരിക്കുന്ന തിനുള്ള നാല് ഇരിപ്പിടങ്ങൾ
എസ് വൈ എസ് പൂനൂർ സർക്കിൾ, മങ്ങാട്, വടക്കേ നെരോത്ത്, ചോയിമഠം യൂണിറ്റുകളുടെ സഹകരണത്തോടെയാണ് സമർപ്പിച്ചത്.

സർക്കിൾ,യൂണിറ്റ് പ്രതിനിധികളിൽ നിന്ന് അഡ്വ. കെ എം സച്ചിൻ ദേവ് എംഎൽഎ ഏറ്റുവാങ്ങി.അബ്ദുൽ ജലീൽ അഹ്സനി, അഫ്സൽ അഹ്സനി, ജാഫർ സഖാഫി, ഉബൈദുള്ള കാന്തപുരം, സുഹൈൽ അഹ്സനി, റഫീഖ് നെരോത്ത്, ജാസിൽ ,ഇസ്ഹാഖ് ചോയിമഠം, മൊയ്തീൻ ഷാ  സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right