Trending

ഇശൽ മാല മാപ്പിള കലാ സാഹിത്യ സംഘം വാർഷികം ആഘോഷിക്കുന്നു.

കൊടുവള്ളി:ഇശൽ മാല മാപ്പിള കലാ സാഹിത്യ സംഘം കോഴിക്കോട് ഒന്നാം വാർഷികം ആഘോഷിക്കുന്നു.
2021 ഒക്ടോബർ ഒന്ന് മുതൽ 2022 ജനുവരി വരെയാണ് പരിപാടികൾ.ഓഫ് ലൈനും ഓൺ ലൈനുമായാണ്പരിപാടികൾ നടക്കുക.

ഉദ്ഘാടന സമ്മേളനം, സ്വാതന്ത്ര സമരത്തിൻ്റെ 75-ാം വാർഷികം സെമിനാറുകൾ, ഇശൽ മുശാ ഇറ, 
പുസ്തക പ്രകാശനം, രചന മത്സരങ്ങൾ, സർഗ സല്ലാപം, മാപ്പിള ഫലിതങ്ങളുടെ അവതരണം, രചന ശിൽപശാല, 
പാട്ടുകളുടെ അവതരണം എന്നിവ നടക്കും.2022 ജനുവരി രണ്ടിന് സമാപന പരിപാടികൾ നടക്കും. മാപ്പിളപ്പാട്ട് - കലാ സാഹിത്യ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

യോഗത്തിൽ ടി.അബ്ദുള്ള മാസ്റ്റർ ചേന്ദമംഗല്ലൂർ അധ്യ ക്ഷത വഹിച്ചു. അബ്ദുള്ള ചേളാരി,അബ്ദുറഹിമാൻ പന്നൂർ,റിയാസ് ഒാമശ്ശേരി,ഇബ്രാഹിം മലയിൽ, എം.കെ.ജയഭാരതി കൊണ്ടോട്ടി, ബബിത അത്തോളി, അഷ്റഫ് വാവാട് എന്നിവർ സംസാരിച്ചു.

മുഹമ്മദ് അപ്പമണ്ണിൽ സ്വാഗതവും ഇ.കെ ശൗക്കത്തലി മാസ്റ്റർ പുത്തൂർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right