Trending

ജീവശാസ്ത്ര അധ്യാപക കൂട്ടായ്മ യു കെ ഷജിലിനെ അനുമോദിച്ചു.

എകരൂൽ: സംസ്ഥാന അധ്യാപക അവാഡ് ജേതാവ് യു കെ ഷജിൽ മാസ്റ്റർക്ക് താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ജീവശാസ്ത്ര അധ്യാപക കൂട്ടായ്മയായ ഗ്രീൻ പ്ലാറ്റ്ഫോമിൻ്റെ ആഭിമുഖ്യത്തിൽ അനുമോദനം നൽകി.  കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി പി മിനി ഉദ്ഘാടനം ചെയ്തു. സിറാജുദ്ദീൻ പന്നിക്കോട്ടൂർ അധ്യക്ഷനായി.

കോഴിക്കോട് ഡയറ്റ് പ്രിൻസിപാൾ വി വി പ്രേമരാജൻ, താമരശ്ശേരി വിദ്യാഭ്യാസ ഓഫീസർ കെ എൻ ജ്യോതിബായ്, സി ശശിധരൻ, കെ രാമകൃഷ്ണൻ, സുരേന്ദ്രൻ പുന്നശ്ശേരി, ജയൻ നന്മണ്ട, നിസാർ അഹമ്മദ്, സി കെ മദന കുമാർ, സി വി സുജ, എം കെ ശോഭന, പി പ്രമോദ്, എൻ കെ അബ്ദുൽ മജീദ്, ലാൽ കുമാർ, യു കെ ഷജിൽ എന്നിവർ സംസാരിച്ചു. കെ ബൈജു സ്വാഗതവും കെ ശോഭന നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right