Trending

ആശ ഓഫീസ് ഉദ്ഘാടനം ചെയ്തു.

പൂനൂർ: ഞാറപ്പൊയിൽ മഹല്ലിൻ്റെ പരിധിയിൽ പൂനൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ആശ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഓഫീസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് നിർവഹിച്ചു.

മഹല്ലിൻ്റ പരിധിയിൽ  പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി ആവശ്യമായ ഭക്ഷണം, മരുന്ന്, വിദ്യാഭ്യാസ സഹായം, സ്വയംതൊഴിൽ കണ്ടെത്തുന്നതിനുളള സഹായം മുതലായവ നൽകുകയാണ് സംഘടനയുടെ ലക്ഷ്യം. അഭ്യസ്തവിദ്യരായ ആളുകളുടെ ഒരു ഡാറ്റാബാങ്ക് രൂപീകരിക്കാനും അവർക്ക് തുടർപoനത്തിനും തൊഴിൽ കണ്ടെത്തുന്നതിനും വേണ്ട മാർഗനിർദ്ദേശങ്ങളും PSC കോച്ചിംഗ് അടക്കമുള്ള സഹായങ്ങളും നൽകുന്നതിന് ട്രസ്റ്റ് പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.
         
ചെയർമാൻ ഡോ.ജമാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർമാരായ സി പി കരീം മാസ്റ്റർ, പി.എച്ച് സിറാജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സെക്രട്ടറി എൻ.കെ.മുഹമ്മദ് മാസ്റ്റർ സ്വാഗതവും വി. സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right