Trending

സംസ്ഥാന അധ്യാപക അവാർഡ് ജേതാവിനെ പൂനൂർ ഗാഥ കോളേജിൽ ആദരിച്ചു.

പൂനൂർ : പൂനൂർ ഗാഥ കോളേജിന്റെ 40ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ബാലുശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കന്റി സ്കൂൾ അധ്യാപകൻ യു.കെ.ഷജിൽ മാസ്റ്ററെ ആദരിച്ചു. മാനേജർ യു.കെ.ബാവ മാസ്റ്റർ പൊന്നാട അണിയിച്ചു. വി.പി.അബ്ദുൾ ജബ്ബാർ ഉപഹാരം നൽകി.

പ്രിൻസിപ്പാൾ കെ. നിസാർ അധ്യക്ഷനായി.പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരം പരിപാടി കുട്ടികൾക്ക് ഉപഹാരം നൽകിക്കൊണ്ട് യു.കെ.ഷജിൽ ഉദ്ഘാടനം ചെയ്തു.

യു.കെ. ബാവ, യു.കെ.ഷജിൽ, വി.പി.അബ്ദുൾ ജബ്ബാർ , സി.പി. മുഹമ്മത്, ദിനേശ് പുതുശ്ശേരി, രമേഷ്.കെ.സി, നസ്റുദ്ദീൻ, ജിഷ. കെ.എം, ഷിജിത്ത്, ഷഫാഫ്, ബിന്ദു പ്രസംഗിച്ചു.

സ്റ്റാഫ് സിക്രടറി ഗിരീഷ് തേവള്ളി സ്വാഗതവും പി.കെ. വനജ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right