Trending

വിമാന നിരക്ക് കുറയ്ക്കാന്‍ അടിയന്തര നടപടി വേണം;കേന്ദ്രമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ലോക്ക്ഡൗണില്‍ നാട്ടിലകപ്പെട്ട പ്രവാസികള്‍ക്ക് തിരികെ പോകാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മഹാമാരി കാലത്ത് തൊഴിലില്ലാതെ ദുരിതമനുഭവിച്ചവരാണ് പ്രവാസികള്‍. വിമാന നിരക്ക് കുത്തനെ കൂടിയ സാഹചര്യത്തില്‍ ഇവരുടെ മടങ്ങിപ്പോക്കിന് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളുടെ സുരക്ഷിതമായ പുനഃരധിവാസം രാജ്യത്തിന്റെ സമ്പദ്ഘടനയുടെ മുന്നോട്ടുപോക്കിന് കൂടി അത്യന്താപേക്ഷിതമാണ്. ഇതെല്ലാം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ വിമാന നിരക്ക് കുറയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Previous Post Next Post
3/TECH/col-right