Trending

കൃത്യനിഷ്ഠത കൊണ്ടും പുരാവസ്തു ശേഖരണം കൊണ്ടും വ്യത്യസ്തനായി എൻ കെ അഹമ്മദ് മാസ്റ്റർ

എളേറ്റിൽ : ഡോക്ടർ എസ്. രാധാകൃഷ്ണന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള ദേശീയ അധ്യാപക ദിനത്തിന്റെ പ്രധാന സന്ദേശമായ കൃത്യനിഷ്ഠത കൊണ്ടും പുരാതന വസ്തുക്കളുടെ അപൂർവ്വ ശേഖരണം കൊണ്ടും  റിട്ടയേർഡ് അധ്യാപകൻ എളേറ്റിൽ - ഒഴലക്കുന്ന് - നാട്ടികല്ലുങ്ങൽ അഹമ്മദ് മാസ്റ്റർ വ്യത്യസ്തനാവുകയാണ്.എല്ലാ വിഷയങ്ങളിലും കൃത്യത പുലർത്തുന്ന മാസ്റ്റർ ഒന്നാം ക്ലാസ് മുതൽ പഠനം പൂർത്തീകരിക്കുന്നത് വരെയുള്ള മുഴുവൻ പുസ്തകങ്ങളും സൂക്ഷിച്ചിട്ടുണ്ട്. എഴുത്തുകാരനും ചിന്തകനും പ്രാസംഗികനും ആയ എൻ കെ അഹമ്മദ് മാസ്റ്ററുടെ വീട്ടിൽ വിശാലമായ ലൈബ്രറി സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

എളേറ്റിൽ ഗവൺമെന്റ് യു പി സ്കൂളിൽ നിന്ന് പ്രാഥമിക പഠനവും കൊടുവള്ളി ഹൈ സ്കൂളിൽ നിന്ന് സെക്കണ്ടറിയും പൂർത്തീകരിച്ച ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും അറബി സാഹിത്യത്തിൽ ബിരുദാനന്തര
ബിരുദവും ബി എഡും നേടി. ഹയർ സെക്കണ്ടറി യോഗ്യതാ പരീക്ഷയും നെറ്റും പി ജി ഡി സി എ യും പാസായിട്ടുണ്ട്. ജർണലിസം, കൗൺസിലിംഗ് കോഴ്‌സുകൾ പൂർത്തീകരിച്ച അഹമ്മദ് മാസ്റ്റർ കേരള ഗവൺമെന്റ് ടെക്സ്റ്റ്‌ ബുക്ക്‌ സമിതി, എസ് ആർ ജി, ഡി ആർ ജി, മോണിറ്ററിംഗ് സമിതി അംഗം, കെ എ ടി എഫ് ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വയനാട് ജില്ലയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച മാസ്റ്റർ പന്നിക്കോട്ടൂരിൽ നിന്നാണ് വിരമിച്ചത്.

അൽബിർ സ്കൂൾസ് സംസ്ഥാന ഇൻസ്‌പെക്ടർ, ജില്ലാ സംസ്ഥാന തല  കലാ മേളകളിലെ വിധി കർത്താവ്, അപ്പീൽ കമ്മിറ്റി അംഗം, പാരന്റിംഗ് അദ്ധ്യാപക ട്രൈനർ,പത്ര മാസികകളിലെ കോളമിസ്റ്റ്, കിഴക്കോത്തു പഞ്ചായത്ത്‌ ആസൂത്രണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അറുപത്തിലധികം രാജ്യങ്ങളുടെ നാണയം, കറൻസി, മറ്റനേകം പുരാവസ്തു ശേഖരം, വിശാലമായ ലൈബ്രറി മുതലായവയിലൂടെ പുതിയ തലമുറക്ക്‌ മാതൃകയാവുകയാണ് അഹമ്മദ് മാസ്റ്റർ.

എണ്ണൂറ് വർഷം പഴക്കമുള്ള
ദേവാനാഗരി ലിപിയിൽ എഴുതിയ നാണയം, ഷാജഹാന്റെ വെള്ളി നാണയം,ഓട്ട മുക്കാൽ, കാള പ്പൈസ, കുതിരപ്പൈസ, എലിസബത്ത്, ജോർജ് കിങ് നാണയങ്ങൾ, കമ്മറബിൾ നാണയങ്ങൾ, സ്റ്റാമ്പുകൾ, ഏറ്റവും ചെറിയ ഖുർആൻ, പ്രവാചകന്റെ കത്ത്, പഴയ കാർഡുകൾ, ഒന്നാം ദിന കവറുകൾ തുടങ്ങി ഒട്ടേറെ ശേഖരങ്ങൾ  മാസ്റ്ററുടേതായുണ്ട്.വ്യത്യസ്ത രീതിയിൽ കഴിവുകൾ തെളിയിച്ച എൻ കെ അഹമ്മദ് മാസ്റ്റർക്ക് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.

അധ്യാപക ദിനത്തിൽ  കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ വി പി അഷ്റഫ് പൊന്നാട അണിയിച്ചും,ഫലവൃക്ഷ തൈകൾ നൽകിയും ആദരിച്ചു.ഫാറൂഖ് ആർ കെ, സൈദ് ഹാജി, അബ്ദുള്ളക്കുട്ടി കെ കെ, റാഷിദ് പനാട്ടുപള്ളി, ഹൈദർ അലി ആർ കെ, അബ്ദുൽബാരി, റസാഖ് എൻ.കെ എന്നിവർ പങ്കെടുത്തു.

 
Previous Post Next Post
3/TECH/col-right