Trending

വാക്സീൻ സ്വീകരിച്ചവർക്കായി വാതിൽ തുറന്ന് യുഎഇ:ഓഗസ്ത് 30 മുതൽ ടൂറിസ്റ്റ് വിസയിൽ പ്രവേശിക്കാമെന്ന് അറിയിപ്പ്.

ദുബൈ : വാക്സിനെടുത്ത എല്ലാ രാജ്യക്കാർക്കും ഓഗസ്ത് 30 മുതൽ യു എ ഇയിലേക്ക് ടൂറിസ്റ്റ് വിസയിൽ പ്രവേശിക്കാമെന്ന് അറിയിപ്പ്.
നേരത്തെ വിലക്കേർപ്പെടുത്തിയ രാജ്യക്കാർക്കും പുതിയ ഇളവ് ബാധകമാകുമെന്നും ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ ഫുൾ ഡോസ് സ്വീകരിച്ചായിരിക്കണം യു എ ഇയിലേക്ക് പറക്കേണ്ടത്.

Moderna, Pfizer-BioNTech, Janssen (Johnson & Johnson), Oxford/AstraZeneca, Covishield (Oxford/AstraZeneca formulation), Sinopharm, Sinovac’s CoronaVac എന്നിവയാണ് നിലവിൽ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകൾ.

ടൂറിസ്റ്റ് വിസകളുള്ളവർക്ക് വാക്സിൻ സർട്ടിഫിക്കറ്റുകൾ അൽ ഹുസ്ൻ ആപിൽ രെജിസ്റ്റർ ചെയ്യാമെന്നും യു എ ഇയിലെ റെസിഡൻസിനു ആപ് വഴി ലഭിക്കുന്ന സേവനങ്ങൾ ലഭ്യമാകുമെന്നും അറിയിപ്പിൽ പറയുന്നു.

യു എ ഇയുടെ പുതിയ അറിയിപ്പ് ഇത് വരെ വിലക്കേർപ്പെടുത്തിയിരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കും ആശ്വാസമായേക്കും.

മുമ്പ് വിസിറ്റ് എടുത്ത് കാലാവധി കഴിഞ്ഞവർക്ക് നീട്ടി കിട്ടുമോ എന്ന കാര്യത്തിൽ ഇതുവരെ അപ്ഡേറ്റ് വന്നിട്ടില്ല.
Previous Post Next Post
3/TECH/col-right