Trending

ദേശീയപാത 766 ൽ വീണ്ടും മരം കടപുഴകി വീണു

ദേശീയപാത 766 ൽ ഈങ്ങാപ്പുഴ പട്ടണത്തിൽ പാലത്തിനോട് ചേർന്നുള്ള മരമാണ് കടപുഴകി വീണത്.ഇന്ന് സമ്പൂർണ ലോക് ഡൗൺ ആയത് കാരണം റോഡിൽ ആളുകൾ ഇല്ലാതിരുന്നതിനാലും മരം വീണ ടാക്സി സ്റ്റാൻ്റ് ഭാഗത്ത് വാഹനങ്ങൾ ഇല്ലാതിരുന്നതിനാലും വൻ ദുരന്തം ഒഴിവായി.

ദേശീയ പാതയോരത്തെ കടപുഴകി വീഴാനും, മുറിഞ്ഞു വീഴാനും സാധ്യതയുള്ള മരങ്ങൾ  മുറിച്ചു മാറ്റാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ അധികൃതർക്ക് നൽകിയിട്ടുണ്ടെങ്കിലും യാതൊരു  നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇന്ന് വീണ മരത്തിന് സമീപം അപകട സാധ്യതയുള്ള മരങ്ങൾ ഇനിയും നിലനിൽക്കുന്നുണ്ട്.
Previous Post Next Post
3/TECH/col-right