മടവൂർ : മുസ്ലിം ലീഗ് നേതാക്കളായ വി.കെ അബ്ദു ഹാജി, കെ.കെ.എ ഖാദർ, നിയോജക മണ്ഡലം യൂത്ത്ലീഗ് ജനറൽ സെക്രട്ടറി എം.നസീഫ് എന്നിവർക്കെതിരെ രാഷ്ട്രീയപ്രേരിതമായി കൊടുവള്ളി പോലീസ് കേസെടുത്ത നടപടി യിൽ പ്രതിഷേധിച്ചു മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ സായാഹ്നം പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി.കെ. അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അൻവർ ചക്കാലക്കൽ അധ്യക്ഷത വഹിച്ചു.
സി.പി.എം നേതാക്കളെ ആക്രമിക്കണമെന്ന് വർഷങ്ങൾക്കുമുമ്പ് ഗൂഢാലോചന നടത്തിയെന്ന
പാർട്ടിയിൽ നിന്ന് പുറത്താക്കിയ വ്യക്തിയുടെ ജല്പനങ്ങൾ കേട്ടാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന്റെ വിരോധം തീർക്കുന്നതിന് വേണ്ടിയാണ് ഇദ്ദേഹം വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിച്ചതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
ഭരണസ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിലൂടെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് സി.പി.എം കൊടുവള്ളിയിലും നടത്തിയിട്ടുള്ളത്.
കൊടുവള്ളിയിലെ പോലീസ് സി.പി.എമ്മിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നത് അവസാനിപ്പിക്കുന്നില്ലെങ്കിൽ സമരങ്ങൾ ക്ക് മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ സർവ്വ പിന്തുണ യും ഉണ്ടാവുമെന്ന് അറിയിച്ചു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡണ്ട് ശറഫുദ്ധീൻ അരീക്കൽ, റാസിഖ് വളപ്പിൽ, റഷീദ് ടി.കെ, ഷമീം കെ.കെ, ഉൽഫത്ത് ഉസൈൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
MADAVOOR