Trending

മത്സ്യ കൃഷി വിളവെടുപ്പ് നടത്തി.

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയും സീഡ് ക്ലബ്ബ് അംഗവും സ്റ്റുഡൻറ് പോലീസ് കേഡറ്റുമായ കെ എം തീർത്ഥ രാജിൻ്റെ മത്സ്യകൃഷി വിളവെടുത്തു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ കെ അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിറാജുദ്ദീൻ പന്നിക്കോട്ടൂർ അധ്യക്ഷനായി.

തിലാപ്പിയ ഇനം മത്സ്യമാണ് വീട്ടുമുറ്റത്തെ ടാങ്കിൽ വളർത്തുന്നത്. ഒരു മാസം പ്രായമായ കുഞ്ഞുങ്ങളെ വാങ്ങി വളർത്തി ഇപ്പോൾ എട്ട് മാസം പ്രായമായപ്പോഴാണ് വിളവെടുത്തത്. ആ വശ്യക്കാർ വീട്ടിലെത്തി വാങ്ങിപ്പോവുന്നതിനാൽ വിപണി കാത്തിരിക്കേണ്ടതില്ല.

കാട വളർത്തൽ, നാടൻ കോഴി വളർത്തൽ എന്നിവയിലും ഈ കൊച്ചു മിടുക്കി ശ്രദ്ധ ചെലുത്തുന്നുണ്ട്. സ്കൂളിലെ വോളിബോൾ ടീമിലെ അംഗം കൂടിയാണ്.

കെ അബ്ദുല്ലത്തീഫ്, വ്യാപാരി  വ്യവസായി ഏകോപന സമിതി ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ പൂനൂർ എന്നിവർ ആശംസകൾ അറിയിച്ചു. കെ എം തീർത്ഥ രാജ് സ്വാഗതവും കെ എം രാജൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right