Trending

ഓണം വീട്ടിലാക്കണമെന്ന് മുഖ്യമന്ത്രി; ഇനി രോഗം കൂടുമെന്ന് മുന്നറിയിപ്പ്.

തിരുവനന്തപുരം:ഓണക്കാലത്ത് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും രോഗം വരാത്ത 50 ശതമാനം പേര്‍ കേരളത്തിലുണ്ടെന്നും ഓണാഘോഷം കുടുംബങ്ങളില്‍ നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണക്കാലവും നിയന്ത്രണങ്ങളിലെ ഇളവും കണക്കിലെടുത്ത് കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ കൂടുമെന്ന് കേന്ദ്രസംഘം മുന്നറിയിപ്പ് നൽകിയിരുന്നു.

ഓഗസ്റ്റ് 20–ാം തീയതിയാകുമ്പോഴേക്കും ആകെ 4.6 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തേക്കുമെന്നും ഓണാഘോഷം, ടൂറിസം കേന്ദ്രങ്ങള്‍ തുറന്നത്, നിയന്ത്രണങ്ങളിലെ ഇളവുകള്‍ എന്നിവ
തിരിച്ചടിയാകുമെന്നും കേന്ദ്രസംഘം വിലയിരുത്തി. പഞ്ചായത്ത് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ഹോം ഐസലേഷൻ നടപ്പാക്കുന്നതിലും കേരളത്തിന് വീഴ്ചയുണ്ടായത് രോഗവ്യാപനത്തിന് കാരണമായെന്നും കേന്ദ്ര സംഘം കുറ്റപ്പെടുത്തി.

അതേസമയം, പുതുക്കിയ ലോക്ഡൗണ്‍ മാനദണ്ഡപ്രകാരം അടച്ചിടുന്ന പ്രദേശങ്ങളുടെ പട്ടിക ബുധനാഴ്ച വൈകിട്ടോടെ കലക്ടര്‍മാര്‍ പ്രഖ്യാപിക്കും. 60 വയസ്സു കഴിഞ്ഞവരുടെയും കിടപ്പുരോഗികളുടെയും വാക്സിനേഷൻ ഉടന്‍ പൂർത്തിയാക്കാനുള്ള നടപടി ആരോഗ്യവകുപ്പ് തുടങ്ങി.
Previous Post Next Post
3/TECH/col-right