Trending

സാമ്പത്തിക ശാസ്ത്ര അധ്യാപക കൂട്ടായ്മ വിദ്യാത്ഥികളെ അനുമോദിച്ചു.

കോഴിക്കോട്:  ഹയർ സെക്കന്ററി പരീക്ഷയിൽ സാമ്പത്തിക ശാസ്ത്രത്തിൽ മുഴുവൻ മാർക്കും നേടിയ കോഴിക്കോട് ജില്ലയിലെ  വിദ്യാത്ഥികളെ ജില്ലാ സാമ്പത്തിക ശാസ്ത്ര അധ്യാപക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ  അനുമോദിച്ചു.

കോഴിക്കോട് ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ  നടന്ന ചടങ്ങ് വടകര എ.ഡി.എം  ബിജു ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് മുജീബ് ചളിക്കോട് അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ കെ ബാബു , പ്രധാന അധ്യാപകൻ ജയകൃഷ്ണൻ , പി.ടി.എ പ്രസിഡന്റ് സുനിൽ, കെ.കെ ആലിക്കുട്ടി, , പി.എം നജ്മുദ്ദീൻ, അബ്ദുൾ ഖാദർ, ജയശ്രീ, രശ്മി, ശ്രീജിത്ത്, രൻജിത്ത് തുടങ്ങിയവർ സംബന്ധിച്ചു. 

ജില്ലാ ജനറൽ സെക്രട്ടറി  രാമചന്ദ്രൻ സ്വാഗതവും ട്രഷറർ പി ശ്രീജ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right