Trending

മരണം: ടി.പി.ബീരാൻ മുസ്ലിയാർ

പന്നിക്കോട്ടൂർ: അറിയപ്പെടുന്ന പണ്ഡിതനും സമസ്തയുടെ മുൻകാല നേതാവുമായ തൊണ്ട്യാപാറയിൽ ബീരാൻ മുസ്ല്യാർ (87) നിര്യാതനായി.

ഭാര്യ: പാത്തൂട്ടി. മക്കൾ: നഫീസ, സഫിയ, മുഹമ്മദ് മുസ്ല്യാർ, അബൂബക്കർ മുസ്ല്യാർ, സൈനബ, മുഹ്സിൻ ഫൈസി, അബ്ദുള്ളാഹസൻ ഫൈസി. മരുമക്കൾ: പരേതനായ അബ്ദുറഹ്മാൻ മുസ്ല്യാർ കൂടത്തായി, ഇബ്രാഹീം നരിക്കുനി, റംല, സീനത്ത്, അബൂബക്കർ നരിക്കുനി, ഷാഹിന, ഖമറുന്നിസ.

എലത്തൂർ, എളേറ്റിൽ വട്ടോളി, പാലങ്ങാട്, മൂർഖൻ കുണ്ട്, പന്നിക്കോട്ടൂർ എന്നീ പ്രദേശങ്ങളിൽ മദ്രസകളിലും ദർസുകളിലും അധ്യാപകനായി  സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഖബറടക്കം ഇന്ന് രാത്രി 8:30ന് പാലങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right