Trending

കേരളത്തിലെ മുഴുവൻ എയർപോർട്ടുകളിലും പ്രവാസികൾക്ക് RTPCR ടെസ്റ്റ് സൗജന്യമാക്കണമെന്ന് അറേബ്യൻ പ്രവാസി കൗൺസിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

കോഴിക്കോട്: തിരിച്ചെത്തിയ 16 ലക്ഷത്തോളം പ്രവാസികളുടെ മടക്കയാത്രയ്ക്ക് വിരാമമിട്ടു കൊണ്ടാണ് UAEൽ നിന്നും തിരിച്ചെത്തിയവരോട് യുഎഇ  സർക്കാർ മടങ്ങിവരാൻ ആവശ്യപ്പെട്ടത്.എന്നാൽ ഈ സമയത്തും പ്രവാസികളോട് ക്രൂരമായ സമീപനമാണ്  എയർപോർട്ട് അധികൃതരിൽ നിന്നും കേരള സർക്കാരിൽ നിന്നും പ്രവാസികൾ അനുഭവിക്കുന്നത്.

വിദേശയാത്ര ചെയ്യാൻ വേണ്ടി പുറത്ത് നിന്ന്500 രൂപക്ക് ലഭിക്കുന്ന  RTPCR ടെസ്‌റ്റാണ്  എയർപോർട്ട് അധികൃതർ 2500 രൂപ ഈടാക്കി ചെയ്യുന്നത്. 
രണ്ടുവർഷത്തോളം ജോലിയും കൂലിയും ഇല്ലാതെ  മടക്ക യാത്ര ചെയ്യാൻ പോലും പ്രയാസപ്പെടുന്ന   പ്രവാസികളോട് 
എയർപോർട്ട് അധികൃതർ ചെയ്യുന്നത് കടുത്ത അനീതിയാണ് .

ആയതിനാൽ കേരളത്തിലെ ' 4എയർപോർട്ടുകളിൽ നിന്നുമുള്ള RTPCRടെസ്റ്റ്  പൂർണ്ണമായും സൗജന്യമാക്കണമെന്നും പണം ആവശ്യമെങ്കിൽ അത് പൂർണ്ണമായും കേരള സർക്കാർ നൽകണമെന്നും അറേബ്യൻ പ്രവാസി കൗൺസിൽ പ്രവാസികാര്യ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുമായ പിണറായി വിജയനോട് ആവശ്യപ്പെട്ടു.

 ഇതു സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടാൻ വേണ്ടി അടിയന്തരമായി ചേർന്ന് Zoom മീറ്റിൽ കൗൺസിൽ ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. കൺവീനർ അബ്ബാസ് കൊടുവള്ളി റിപ്പോർട്ട് അവതരിപ്പിക്കുകയും കൗൺസിൽ ഭാരവാഹികളായ എംപി സിദ്ദിഖ് ,പി ആർ മഹേഷ് ,ശൈഖ് സൈനുദ്ദീൻ ,ഇർഫാൻ' ഫാരിസ് എന്നിവർ സംസാരിക്കുകയും ഫാറൂഖ് കെ.കെ.  നന്ദി പറയുകയും ചെയ്തു.

Previous Post Next Post
3/TECH/col-right