Trending

ദേശീയ അംഗീകാര മികവില്‍ പൂനൂര്‍ ഡയഗ് നോസ്റ്റിക് സെന്റര്‍

പൂനൂര്‍:  മൂന്ന് പതിറ്റാണ്ടുകാലമായി പൂനൂരും പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താന്‍ മുന്നില്‍ നിന്ന് നയിക്കുന്ന പൂനൂര്‍ ഡയഗ് നോസ്റ്റിക് സെന്ററിന് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ അംഗീകാരം. പൂനൂര്‍ ഡയഗ് നോസ്റ്റിക് സെന്ററിന് ലഭിച്ച എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന പൂനൂരിന് ലഭിച്ച വലിയ അംഗീകാരം കൂടിയായി.

പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി നിലവാരമുള്ള പരിശോധനകളുമായി 1992ലാണ് പൂനൂര്‍ ഡയഗ് നോസ്റ്റിക് സെന്റര്‍ സ്ഥാപിതമായത്. സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പടിപടിയായി വളര്‍ന്ന സ്ഥാപനം പൂനൂര്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. 2002ല്‍ സെമി ഓട്ടോമേഷനിലേക്കും 2014 മുതല്‍ ഫുള്ളി ഓട്ടോമേഷനിലേക്കും പരിശോധനകള്‍ മാറി.

ദേശീയ-അന്തര്‍ദേശീയ ഏജന്‍സികളായ നാഷണല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ബോര്‍ഡും(സി.എം.സി വെല്ലൂർ), യു.എസ് ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ക്വാളിറ്റി കണ്‍ട്രോളും (ബയോ റാഡ്) മാസത്തില്‍ സ്ഥാപനത്തിന്റെ ഗുണമേന്‍മ പരിശോധന ഉറപ്പു വരുത്തുന്നുണ്ട്.

2014ല്‍  ഉന്നത ഗുണനിലവാരത്തിനുള്ള ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്റേര്‍ഡൈസേഷന്‍ (ഐ.എസ്.ഒ)സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാനും സ്ഥാപനത്തിന് കഴിഞ്ഞു. 

പൂനൂർ ഡയഗ് നോസ്റ്റിക് സെന്ററിൽ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് ,ഫിസിയോ തെറാപ്പി, എക്‌സ് റേ, ഇ.സി.ജി, ഹോം കെയർ സർവീസ് എന്നിവയും  പ്രവര്‍ത്തിക്കുന്നുണ്ട്.
Previous Post Next Post
3/TECH/col-right