എളേറ്റിൽ: പ്രമുഖ മയ്യിത്ത് പരിപാലന പരിശീലകനും, നിരവധി മരണാനന്തര കർമ്മങ്ങളിൽ നേതൃത്വം വഹിക്കുകയും ചെയ്തിരുന്ന സി.പി ഹാജി എന്ന ചക്കിപ്പിലാവുള്ളതിൽ അബൂബക്കർ ഹാജി (82) നിര്യാതനായി.മള്ഹറുൽ ഇസ്ലാം മദ്രസ കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു.
ഭാര്യ: ഖദീജ. മക്കൾ: സി.പി.അഷ്റഫ്, സി.പി. സ്വാലിഹ്, സി.പി.ഉബൈദ് (മൂവരും സൗദി), ആയിശ, ജന്നത്ത്. മരുമക്കൾ: പക്കർ, മുജീബ്, ഷബ്‌ന, ലൈല, ആരിഫ.
മയ്യിത്ത് ഇന്ന് പുലർച്ചെ നാല് മണിക്ക് എളേറ്റിൽ ന്യൂജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം ചെയ്തു.
പ്രദേശത്ത് കണ്ടെയ്ൻമെന്റ് സോൺ ആയതിനാൽ വീട് സന്ദർശനത്തിന് വരേണ്ടതില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Tags:
OBITUARY