Trending

SSLC ട്യൂഷൻ രംഗത്ത് തിളക്കമാർന്ന മുന്നേറ്റവുമായി നരിക്കുനി ബ്രെയിൻസ്

2020 - 21 അദ്ധ്യയന വർഷത്തിലും SSLC പൊതുപരീക്ഷയിൽ  തിളക്കമാർന്ന  വിജയവുമായി നരിക്കുനി ഹൈസ്കൂളിന് സമീപത്തുള്ള  ബ്രെയിൻസ് ജൈത്രയാത്ര തുടരുന്നു . 304 പേ൪ പൊതുപരീക്ഷ എഴുതിയതിൽ  169 full A+, 44 - 9A+, 39 - 8A+  എന്നിങ്ങനെ മികച്ച വിജയം കൈവരിച്ച് വിദ്യാർത്ഥികൾ പ്രത്യേക  ശ്രദ്ധനേടി.


15 വർഷത്തെ സേവന പാരമ്പര്യം,മികച്ച അധ്യാപകനിര,ചിട്ടയായ പരിശീലന രീതി ,മികവുറ്റ  ഉപദേശക സമിതി ,രക്ഷിതാക്കളുടെ അകമഴിഞ്ഞ പിന്തുണ എന്നിവയെല്ലാം  മറ്റ് സ്ഥാപനങ്ങളിൽ നിന്നും നരിക്കുനി ബ്രെയിൻസിനെ  വേറിട്ടുനിർത്തുന്ന ഘടകങ്ങളാണ് .

വിദ്യാർത്ഥികളുടെ പഠന മികവിന് വേണ്ടി *Edu Brains* എന്ന പേരിൽ ഒരു ആപ്ലിക്കേഷൻ കൂടി ബ്രെയിൻസ് വികസിപ്പിച്ചെടുത്തിട്ടുണ്ട് .

*നരിക്കുനി, ചക്കാലക്കൽ, എം.ജെ , പാവണ്ടൂർ തുടങ്ങി പതിനാറോളം* സ്കൂളുകളിലെ  വിദ്യാർത്ഥികൾ പ്രത്യേക പരിശീലനത്തിനായി ബ്രെയിൻസിൽ വർഷങ്ങൾ തോറും എത്താറുണ്ട്. പഠനപ്രവർത്തനങ്ങൾക്ക് പുറമേ ആതുര സേവന രംഗത്തും ബ്രെയിൻസിലെ  അധ്യാപകർ ശ്രദ്ധചെലുത്തിവരുന്നത് ശ്രദ്ധേയമായ കാര്യമാണ് .

Previous Post Next Post
3/TECH/col-right