കിഴക്കോത്ത്, ഉണ്ണികുളം, നരിക്കുനി, താമരശ്ശേരി പഞ്ചായത്തുകളും, കൊടുവള്ളി മുനിസിപ്പാലിറ്റിയും കാറ്റഗറി D യിൽ.
കാറ്റഗറി ഡിയിലെ നിയന്ത്രണങ്ങൾ:
1. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രം രാവിലെ ഏഴ് മണിമുതല്‍ രാത്രി എട്ട്മണിവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.
2. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കും.
3. എല്ലാ തരത്തിലുള്ള നാഷണലൈസ്ഡ് / സഹകരണ /ഷെഡ്യൂൾഡ് ബാങ്കുകളും 25% ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വെച്ച് ദിവസവും പ്രവര്‍ത്തനം നടത്താം. ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാം. ഒരേ സമയം രണ്ട് ഇടപാടുകാരെ മാത്രമേ ബാങ്കിന് കത്ത് പ്രവേശിപ്പിക്കുവാൻ പാടുള്ളൂ.
4. കൺസ്ട്രക്ഷൻ വർക്കുകൾ മിനിമം ആളുകളെ വെച്ച് നടത്താവുന്നതാണ്
ഈ നിയന്ത്രണങ്ങള്‍ക്ക് പുറമെ ഇനിയൊരു സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാവുന്നത് വരെ എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ മാത്രം ഈ ദിവസങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് മണി വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.
നിരോധനങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 269 ,188 പ്രകാരമുള്ള നടപടികള്‍ ജില്ലാ പോലീസ് മേധാവികള്‍ സ്വീകരിക്കും. പൊതുജനാരോഗ്യത്തെയും ദുരന്തനിവാരണത്തെയും കണക്കിലെടുത്ത് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ അനുവദിക്കില്ല . ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താനായി സെക്ടര്‍ മജിസ്ട്രേറ്റമാരെ നിയമിച്ചിട്ടുണ്ട്.
നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട പോലീസ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പോലീസിന്റെ നിരീക്ഷണം ഉണ്ടാകും.
Tags:
ELETTIL NEWS