Trending

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ മെഗാ കൊവിഡ് ടെസ്റ്റ്‌ ക്യാമ്പുകൾ തുടരുന്നു:നിലവിൽ 369 പേർ ചികിത്സയിൽ.

എളേറ്റിൽ:കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്തിൽ മെഗാ കോവിഡ് ടെസ്റ്റിന്റെ ഭാഗമായി എളേറ്റിൽ വട്ടോളി അങ്ങാടിയിലും, ചളിക്കോട് എൽ.പി. സ്കൂളിലും വെച്ച് നടത്തിയ ക്യാമ്പിൽ 553 പേർ പങ്കെടുത്തു.  ആൻറിജൻ ടെസ്റ്റും,ആർ.ടി.പി.സി.ആർ. ടെസ്റ്റുമാണ് നടത്തിയത്.



19-07-2021ന് എളേറ്റിൽ വട്ടോളിയിൽ വെച്ച് 232 ആന്റിജൻ  പരിശോധന നടത്തിയ പേരിൽ 18 പേർക്ക് പോസിറ്റീവ് ആയി. ഇതിൽ 4 പേർ കിഴക്കോത്ത് പഞ്ചായത്തിൽപെട്ടവരല്ല.RTPCR പരിശോധന നടത്തിയ 68 പേരിൽ 17 പേർക്ക് പോസിറ്റീവായി.

20-07-2021ന് ചളിക്കോട് വെച്ച്  ആൻറിജൻ പരിശോധന നടത്തിയ 135 ൽ എട്ട്‌ പേർ പോസിറ്റീവായി.ഇതിൽ ഒരാൾ കിഴക്കോത്ത് പഞ്ചായത്തിൽ ഉള്ളവരല്ല.RTPCR പരിശോധന നടത്തിയ 100 പേരിൽ 4 പേർക്ക് പോസിറ്റീവായി.

21-07-2021 ന് എളേറ്റിൽ GMUP സ്കൂളിൽ വെച്ച് 18 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിൽ 10 പേർക്ക് പോസിറ്റീവായി.

ടെസ്റ്റ്‌ ക്യാമ്പുകൾക്ക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബഷീർ, JHI അശ്വതി, മെമ്പർമാരായ സജിത, മുഹമ്മദലി, പ്രിയങ്ക, വിനോദ്, അഷ്‌റഫ്‌, RRT വോളന്റിയർമാരായ സുൽഫികർ, ഹബീബ് എന്നിവർ നേതൃത്വം നൽകി.

🔰🔰

22-07-2021 ന് വ്യാഴാഴ്ച വലിയപറമ്പ് എ.എം.യു.പി. സ്കൂളിൽ കോവിഡ് ടെസ്റ്റ് നടക്കും.4, 5, 6 വാർഡുകളും മൂന്നാം വാർഡിലെ നെല്ലിക്കാംകണ്ടി. തുവ്വക്കുന്ന്, വെള്ളിലാട്ട് പൊയിൽ ഭാഗത്ത് നിന്നുള്ളവരുമാണ് ഈ ടെസ്റ്റിൽ പങ്കെടുക്കേണ്ടത്.

23-07-2021ന്  പറക്കുന്നിൽ വെച്ചും, 24-07-2021ന് കച്ചേരിമുക്കിൽ വെച്ചും ടെസ്റ്റ്‌ ക്യാമ്പുകൾ നടത്തും.
Previous Post Next Post
3/TECH/col-right