Trending

സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

പൂനൂർ: പുനൂർ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂളിലെ ഈ വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ഉദ്ഘാടനം കണ്ണൂർ സർവകലാശാല പരീക്ഷ കൺട്രോളർ ഡോ. പി ജെ വിൻസൻ്റ് നിർവഹിച്ചു.

സീനിയർ അസിസ്റ്റന്റ് ഇ വി അബ്ബാസ് അദ്ധ്യക്ഷനായി.പഠന മേഖലയിൽ ചരിത്ര, മാനവിക വിഷയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച്  കുട്ടികളെ ബോധ്യപ്പെടുത്തി.

എസ് ആർ ജി കൺവീനർ കെ അബ്ദുസലീം,  സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ വി ഹരി, ഡോ. സി പി ബിന്ദു, കെ അഷ്‌നി, മുഹമ്മദ് നബീൽ, ആദിത്യ എന്നിവർ ആശംസകൾ നേർന്നു. ക്ലബ്ബ് കൺവീനർ കെ കെ നസിയ സ്വാഗതവും ഗാന പ്രകാശ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right