Trending

കേരത്തിലെ നാല് എയർ പോർട്ടുകളിലും വിദേശ യാത്രക്കാർക്കുള്ള റാപ്പിഡ് പി സി ആർ പ്രാബല്യത്തിൽ വന്നു.

തിരുവനന്തപുരം: കേരത്തിലെ നാല് എയർ പോർട്ടുകളിലും വിദേശ യാത്രക്കാർക്കുള്ള റാപ്പിഡ് പി സി ആർ പ്രാബല്യത്തിൽ വന്നു. യു എ ഇ യാത്രക്കാർക്ക് റാപ്പിഡ് പി സി ആർ ടെസ്റ്റ് നിർബന്ധമാകുന്ന സാഹചര്യത്തിലാണ് കേരളത്തിലെ വിമാനത്താവളങ്ങളിൽ അടിയന്തിരമായി ഇക്കാര്യം പൂർത്തീകരിച്ചത്.

തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ വിമാനത്താവളങ്ങളിൽ മൈക്രോ ഹെൽത്ത് ലബോറട്ടറി ആണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.കൊച്ചിയിൽ ഇത് കൈകാര്യം ചെയ്യുന്നത് സന്തൂർ ലബോറട്ടറീസ് ആണ്.2500/- രൂപയാണ് പരിശോധനാ നിരക്ക്.

യാത്രക്കാർ യാത്രയുടെ നാലു മണിക്കൂർ മുൻപ് ടെസ്റ്റ് ചെയ്ത റിസൾട്ട് ലഭിക്കുന്നതിനായി, ടെസ്റ്റിന് ശേഷം അര മണിക്കൂറിനുള്ളിൽ റിസൾട്ട് ലഭിക്കുന്ന വിധത്തിൽ ആണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. 
Previous Post Next Post
3/TECH/col-right