താമരശ്ശേരി: കട്ടിപ്പാറ അമരാട് വനത്തിലെത്തിയ വിനോദ സഞ്ചാരികൾക്കായി തിരച്ചിൽ തുടരുന്നു. കാട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡരികിൽ ഒരു ബൈക്കും, സൈക്കിളും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്.
കോഴിക്കോട് ജോലി ചെയ്യുന്ന കാസർഗോഡ് സ്വദേശികളായ മുഹമ്മദും, സഹോദരനുമാണ് കാട്ടിൽ അകപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. കാടിനുള്ളിൽ നിന്നും ദിശമാറി 15 കിലോമീറ്ററോളം ഉൾവനത്തിൽ ഇവർ എത്തിച്ചേർന്നതായാണ് സൂചന.
Tags:
THAMARASSERY