Trending

ഡോ. പി.കെ. വാരിയര്‍ അന്തരിച്ചു.

കോട്ടക്കല്‍:ആയുര്‍വേദ ആചാര്യനും കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ. വാരിയര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു.കോടി തലപ്പണ ശ്രീധരന്‍ നമ്ബൂതിരിയുടെയും പാര്‍വതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായി 1921ലാണ് പി.കെ. വാര്യരുടെ ജനനം.

കോട്ടക്കല്‍ കിഴക്കേ കോവിലകം വക കെ.പി സ്​കൂളിലായിരുന്നു​ പ്രൈമറി വിദ്യാഭ്യാസം. കോഴിക്കോട്​ സാമൂതിരി ഹൈസ്​കൂളിലൂം കോട്ടക്കല്‍ രാജാസ്​ ഹൈസ്​കൂളിലുമായി തുടര്‍ വിദ്യാഭ്യാസം. പിന്നീട്​​ കോട്ടക്കല്‍ ആയുര്‍വേദ പാഠശാലയില്‍ 'ആര്യവൈദ്യന്‍' കോഴ്​സിന്​ പഠിച്ചു.

ആയുര്‍വേദ പഠന സമയത്ത്​ നാട്ടില്‍ സ്വാതന്ത്ര്യസമരം ശക്തമായിരുന്നു. കോളജും കോടതികളും വിട്ട്​ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളാവാന്‍ മഹാത്മഗാന്ധി ആഹ്വാനം ചെയ്​ത അക്കാലത്ത്​ എന്‍.വി.
""കൃഷ്​ണന്‍കുട്ടി വാര്യര്‍ക്കൊപ്പം 1942ല്‍ കോളജ്​ വിട്ട്​ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായി. 1945ല്‍ വൈദ്യപഠനം പൂര്‍ത്തിയാക്കി.

'സ്​മൃതിപര്‍വം' അദ്ദേഹത്തിന്‍െറ ആത്മകഥയാണ്. ആത്മകഥക്ക് 2009ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമായ 'പാദമുദ്രകള്‍' പോലെ മറ്റു പുസ്​തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്​. പല അക്കാദമിക് കൗണ്‍സിലുകളിലും അംഗമായി. ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഗ്രസി​െന്‍റ പ്രസിഡന്‍റായി രണ്ടുതവണ അദ്ദേഹം സേവനമനുഷ്ഠിച്ചു. സെന്‍റര്‍ ഫോര്‍ മെഡിസിനല്‍ പ്ലാന്‍റ്​സ് റിസര്‍ച്ചി​െന്‍റ (സി.എം.പി.ആര്‍) പ്രോജക്‌ട് ഓഫിസര്‍കൂടിയാണ്​ അദ്ദേഹം.

1999ല്‍ പത്മശ്രീ, 2010ല്‍ പത്മഭൂഷണ്‍ തുടങ്ങി നിരവധി ബഹുമതികള്‍ രാജ്യം അ​ദ്ദേഹത്തിന്​ നല്‍കി. 1987ല്‍ കോപ്പന്‍ഹേഗനില്‍നിന്ന് ഡോക്ടര്‍ ഓഫ് മെഡിസിന്‍ അവാര്‍ഡ് കരസ്​ഥമാക്കി. 1999ല്‍ കാലിക്കറ്റ് സര്‍വകലാശാല ഡിലിറ്റ് നല്‍കി ആദരിച്ചു.

കവയിത്രിയായിരുന്ന പരേതയായ മാധവിക്കുട്ടി കെ. വാര്യരാണ്​ ഭാര്യ. ഡോ. കെ. ബാലചന്ദ്ര വാര്യര്‍, കെ. വിജയന്‍ വാര്യര്‍ (പരേതന്‍), സുഭദ്ര രാമചന്ദ്രന്‍ എന്നിവര്‍ മക്കളാണ്​..
Previous Post Next Post
3/TECH/col-right