താമരശ്ശേരി: കടകൾക്ക് വെള്ളിഴാഴ്ച മാത്രം ഇളവ് നൽകിയതിനാൽ താമരശ്ശേരിയിൽ രാവിലെ മുതൽ രൂക്ഷമായ ഗതാഗത കുരുക്കും, ജനങ്ങളുടെ തിരക്കും അനുഭവപ്പെട്ടു.
താമരശ്ശേരിയിലെ സമാനരീതിയിൽ പൂനൂരിലും സമീപ പ്രദേശങ്ങളിലും തിരക്കനുഭവപ്പെട്ടു.പെരുന്നാൾ പ്രമാണിച്ച് ടെക്സ്റ്റയിൽസുകളിലും, ഫാൻസിയിലും, ചെരിപ്പുകടകളിലും, റെഡിമെയ്ഡ് കടകളിലും, മൊബൈൽ ഷോപ്പുകളിലും തിരക്കനുഭവപ്പെട്ടു. സ്വർണക്കടകളിലും ആളുകൾ കൂട്ടത്തോടെ എത്തിയിരുന്നു.
അതേസമയം ടി.പി.ആർ നിർണ്ണയം അശാസ്ത്രീയം
വ്യാപാരികളെ മാത്രം ദ്രോഹിക്കുന്ന നിലയിൽ ടി.പി.ആറിൻ്റെ പേരിൽ കടകൾ മാത്രംഅടച്ചിടണമെന്ന നിബന്ധന എന്തിനാണെന്ന് അധികൃതർ വ്യക്തമാക്കണമെന്ന് വ്യാപാരി-വ്യവസായി സമിതി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുൾ ഗഫൂർ, സി.കെ.വിജയൻ, ടി മരlക്കാർ, കെ.സോമൻ, കെ.എം.റഫീഖ്, കെ.സുധ, സി.വി. ഇക്ബാൽ, എ.പി.ശ്രീജ, അബ്ദുൾ ഗഫൂർ രാജധാനി, സന്തോഷ് സെബാസ്റ്റ്യൻ, ഡി.യം.ശശീന്ദ്രൻ പങ്കെടുത്തു
Tags:
THAMARASSERY