വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കവര്‍ച്ചാ സംഘം മദ്രസാബസാറില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ അതിക്രമിച്ചു കയറിയത്. വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ തൊഴിലാളികളുടെ മൊബൈലും 5000 രൂപയും എടുത്ത് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നജ്മല്‍ ശൈഖ് ഇവരുടെ പിന്നാലെ ഓടി ബൈക്കിലിരുന്ന ആളെ പിടിച്ചപ്പോഴാണ് റോഡിലൂടെ വലിച്ചിഴച്ചത്.

നജ്മൽ ശൈഖ് 


സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. കുറച്ചു ദിവസം മുമ്പ് എളേറ്റില്‍ വട്ടോളിയിലും കവര്‍ച്ചാസംഘം അതിഥി തൊഴിലാളിയെ റോഡിലൂടെ വലിച്ചിഴച്ചിരുന്നു. ഇതില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

     കോരങ്ങാട് കവർച്ച നടത്തിയ മോഷ്ടാവ്

അടുത്തിടെ താമരശ്ശേരി കോരങ്ങാട് ഹോളോബ്രിക്സ് കമ്പനിയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോൺ 5000 രൂപയും താമസ ഇടത്തു കയറി കവർച്ച ചെയ്തിരുന്നു ബൈക്കിലെത്തിയ രണ്ട് മോഷ്ടാക്കൾ ആണ് കവർച്ച നടത്തിയത്.