Trending

സ്വാശ്രയ കോളേജ് ജീവനക്കാർക്ക് വാക്സിൻ നൽകാത്തതിൽ പ്രതിഷേധം സംഘടിപ്പിച്ചു.

എളേറ്റിൽ: അദ്ധ്യാപകരുടേയും, സംഘടനകളുടേയും നിരന്തര ആവശ്യങ്ങൾ മുഖവിലക്കെടുക്കാതെ സ്വാശയ കോളേജ് ജീവനക്കാർക്ക് മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തി വാക്സിൻ നൽകാത്തതിൽ അദ്ധ്യാപകർ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

യൂണിവേഴ്സിറ്റി പരീക്ഷ നടത്തിപ്പുമായി വാക്സിൻ അടിയന്തരമായി ലഭ്യമാക്കണമെന്ന് പ്രിൻസിപ്പാൾമാർ ഉൾപ്പെടെ യൂണിവേഴ്സിറ്റിയെ അറിയിച്ചെങ്കിലും ഒരു അനുകൂലമായ തീരുമാനവും ഉണ്ടായിട്ടില്ല. അവസാന വർഷ മൂല്യ നിർണ്ണയ ക്യാമ്പ് അടുത്ത ദിവസങ്ങളിൽ നൂറ് കണക്കിന് അദ്ധ്യാപകർ ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് നടത്തുമ്പോൾ രോഗ വ്യാപന സാധ്യത കൂടുതലായതിനാൽ അടിയന്തര ഇടപെടൽ നടത്തി വാക്സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ധ്യാപകർ ആവശ്യപ്പെട്ടു.

എളേറ്റിൽ ഗോൾഡൻ ഹിൽസ് കോളേജിൽ കേരള അൺ എയിഡഡ്  കോളേജ്  ടീച്ചേഴ്സ് ആൻ്റ് സ്റ്റാഫ് ഫെഡറേഷൻ്റെ നേതൃത്വത്തിലായിരുന്നു സമര സംഗമം സംഘടിപ്പിച്ചത്.പരിപാടിയിൽ യൂണിറ്റ് പ്രസിഡൻ്റ് ഷാഹിർ കാന്തപുരം അദ്ധ്യക്ഷത വഹിച്ചു. 
പി.കെ നംഷീദ്, ഫർഹാൻ നരിക്കുനി, ശ്രീനില ചേവായൂർ, റഷാദ് ശിവപുരം, ജെഫ്ന തലയാട്, മുനവർ, ഷിറിൻ എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right