Trending

എംഡിഎഫ്‌ നേതാക്കൾ മന്ത്രി മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തി.

കരിപ്പൂർ വിമാനത്താവള വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ, 
എയര്പോർട്ട് റോഡ് കണക്ടിവിറ്റി, മലബാറിലെ ജലഗതാഗതവും 
ടൂറിസം സാധ്യതകളും,  ജാനകിക്കാട് എക്കോ ടൂറിസം, ബേപ്പൂർ തുറമുഖ 
വികസന പ്രശ്നങ്ങൾ 
എന്നിവ ചർച്ച ചെയ്യാൻ മലബാർ ഡവലപ്മെന്റ് ഫോറം പ്രതിനിധികൾ ടൂറിസം, പൊതുമരാമത്തു വകുപ്പ് മന്ത്രി  മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തി.

എംഡിഎഫിനു വേണ്ടി ജന: സിക്രട്ടറി എടക്കുനി അബ്ദുറഹ്മാൻ, ട്രഷറർ സന്തോഷ് വിപി, സെക്രട്ടറി പൃഥ്വിരാജ് നാറാത്ത്  എന്നിവർ ചർച്ചയിൽ പങ്കെടുത്തു.വിഷയത്തിൽ അടിയന്തിര പ്രാധാന്യത്തോടെ ഇടപ്പെടുമെന്ന് മന്ത്രി ഉറപ്പ് നൽകി.
Previous Post Next Post
3/TECH/col-right