Trending

ലൈബ്രറി പുസ്തകങ്ങളുമായി അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക്: ബഷീർ ദിനത്തിൽ പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ബുക്ക് ഓൺ വീൽസിന് തുടക്കം

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ  ലൈബ്രറി കൗൺസിലും മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ലൈബ്രറി പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിലെത്തിക്കുന്ന  ബുക്ക് ഓൺ വീൽസ് പദ്ധതിയ്ക്ക്  ബഷീർ ദിനത്തിൽ തുടക്കം. സ്കൂളിൽ നടന്ന ചടങ്ങിൽ പിടി എ പ്രസിഡണ്ട് എൻ അജിത് കുമാർ ഫ്ളാഗ് ഓഫ് ചെയ്തു.

തുടർന്ന് ഇരട്ട സഹോദരിമാരായ ഹിബ, നിബ എന്നിവരുടെ വീട്ടിൽ നടന്ന ചടങ്ങിൽ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ കെ അബ്ദുള്ളമാസ്റ്റർ ആദ്യ പുസ്തകം കൈമാറി.

ചടങ്ങുകളിൽ പ്രധാന അദ്ധ്യാപകൻ വി അബ്ദുൽ ബഷീർ, ഇ വി അബ്ബാസ്, കെ അബ്ദുസലീം, എ വി മുഹമ്മദ്, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ. യൂസുഫലി, ഡോ. സി പി ബിന്ദു, എ പി ജാഫർ സാദിഖ്, ടി പി അജയൻ, കെ സാദിഖ്, സലീം വേണാടി, ഷിജിന പോൾ, ടി പി അഭിരാം, എന്നിവർ സംസാരിച്ചു.

ആയിരത്തി മുന്നൂറിൽ പരം വിദ്യാർഥികളുടെ വീടുകളിൽ അധ്യാപകർ പുസ്തകങ്ങളുമായി സന്ദർശിച്ച് പുസ്തകം കൈമാറുകയാണ് ലക്ഷ്യം. വായനാ കുറിപ്പ്, ആസ്വാദനം എന്നിവ തയ്യാറാക്കി മാസികയും പ്രസിദ്ധീകരിക്കും.
Previous Post Next Post
3/TECH/col-right