Trending

വാക്സിൻ വിതരണം വീണത് മോദി സർക്കാർ വിദ്യയാക്കുന്നു:രാഷ്ട്രീയ ജനതാദൾ

കൊടുവള്ളി:കോവി ഡ് വാക്സിൻ വിതരണം സൗജന്യമാക്കാൻ നിർബന്ധിതമായ നരേന്ദ്ര മോദി സർക്കാർ വീണത് വിദ്യയാക്കുന്നു.

കോർപ്പറേറ്റുകൾക്കും കുത്തകകൾക്കും വിധേയമായി കോവിഡ്‌ വാക്സിന് ഭീമമായ തുക ഈടാൻ തുനിഞ്ഞ മോദി സർക്കാറിന് എതിരെ  സുപ്രിം കോടതി ശക്തമായ ഭാഷയിൽ അപലപിക്കുകയും  പൂർണ്ണമായും സൗജന്യമായി  വാക്സിൻ വിതരണം നടത്തണമെന്ന് കേന്ദ്ര സർക്കാറിനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

എന്നാൽ സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളായ ബാങ്കുകൾക്കും പെട്രോൾ പമ്പുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുമ്പിൽ കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുന്ന ഏക രാജ്യമെന്നും അതിന് പ്രധാനമന്ത്രി മോദിക്ക് നന്ദിയെന്നും വിളമ്പരം ചെയ്യുന്ന ബാനറുകൾ സ്ഥാപിച്ചിരിക്കാണ്.

ജനങ്ങളെ കബളിപ്പിക്കുന്ന മോദി സർക്കാറിന്റെ ഈ നടപടി പരിഹാസ്യമായിരിക്കയാണ്.
ജനദ്രോഹം മാത്രം കൈമുതലാക്കിയ നരേന്ദ്ര മോദിയുടെ ഇത്തരം നീ ച മായ വഞ്ചനകൾ ജനം തിരിച്ചറിയുമെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ ചോലക്കര മുഹമ്മദ് മാസ്റ്റർ പറഞ്ഞു..
Previous Post Next Post
3/TECH/col-right