കത്തറമ്മൽ: ഒരു ഹർത്താലിലും പണിമുടക്കിലും കുലുങ്ങാത്ത കടകൾ വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത ഹർത്താലിലാണ് പൂർണ്ണമായും അടച്ച് പൂട്ടിയത്.
നാളിതുവരെ ഏത് രാഷ്ട്രീയ പാർട്ടികൾ പണിമുടക്കിന് ആഹ്വാനം ചെയ്താലും കത്തറമ്മലിലെ വ്യാപാരികൾ ഒറ്റക്കെട്ടായി നിൽക്കാറുണ്ട്.
അതിനാൽ പണിമുടക്ക് ദിവസങ്ങളിൽ അയൽപ്രദേശത്ത് നിന്ന് വരെ ആളുകൾ എത്തിച്ചേരാറുണ്ടായിരുന്നു.
'പണിമുടക്കില്ലാത്ത കത്തറമ്മൽ' എന്ന വാർത്ത വിവിധ മുഖ്യധാരാ പത്രമാധ്യമങ്ങളിൽ വരെ ഇടം പിടിച്ചിരുന്നു.
Tags:
ELETTIL NEWS