Trending

ലൈറ്റുകൾ തെളിയുന്നില്ല; ലോക്ക്ഡൗണിൽ വിജനമാവുന്ന എളേറ്റിൽ അങ്ങാടി സാമൂഹിക വിരുദ്ധർക്ക് താവളമാവുന്നു

എളേറ്റിൽ: എളേറ്റിൽ വട്ടോളി അങ്ങാടിയിലും ബസ് സ്റ്റാൻഡിലും സ്ഥാപിച്ച തെരുവ് വിളക്കുകൾ പ്രവർത്തന രഹിതമായതോടെ എളേറ്റിൽ ടൗൺ ഇരുളിൽ അമരുന്നു. ലോക്ക് ഡൌൺ കാലത്ത് കടകൾ നേരത്തെ അടക്കുക കൂടി ചെയ്യുന്നതോടെ പല രാത്രികളിലും ബസ് സ്റ്റാൻഡ് പരിസരം കോവിഡ് മാനദണ്ഡങ്ങളൊന്നുമില്ലാതെ സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു.

എളേറ്റിൽ ടൗണിലെ ലോ മാസ്‌റ്റ്‌ ലൈറ്റ് ഭാഗികമായി മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ബസ് സ്റ്റാൻഡ് പരിസരത്തെ ലൈറ്റ് പൂർണമായും അണഞ്ഞിരിക്കുകയാണ്.

എളേറ്റിൽ ഓൺലൈൻ മീഡിയ ടീമംഗങ്ങൾ കഴിഞ്ഞ ദിവസം KSEB ജീവനക്കാരെ കൊണ്ട് പരിശോധിപ്പിച്ചെങ്കിലും സാങ്കേതികമായ തകരാറ്  കാരണമാണ്  ലൈറ്റ് പ്രവർത്തിക്കാത്തത് എന്നാണ് അറിയാൻ കഴിഞ്ഞത്. 

പരിസരത്തെങ്ങും ലൈറ്റ് ഇല്ലാതായതോടെ ബസ് സ്റ്റാൻഡ് പരിസരം സാമൂഹിക വിരുദ്ധർക്ക് താവളമാകുകയാണ്. വെളിച്ചമില്ലാതാവുന്നതോടെ തെരുവുനായ്ക്കളുടെ വിളയാട്ടവും ഇരുചക്രവാഹന യാത്രക്കാർക്ക് ഭീഷണിയാവുന്നുണ്ട്.അധികൃതർ എത്രയും പെട്ടന്നു ഈ വിഷയത്തിൽ പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Previous Post Next Post
3/TECH/col-right