Trending

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ബഷീർ മാലാ അവതരണവും നടത്തി.

എളേറ്റിൽ: എളേറ്റിൽ ഗ്രാമീണ ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ബഷീർ മാലാ അവതരണവും നടത്തി.



കവിയും പ്രഭാഷകനുമായ ഡോ:സോമൻ കടലൂർ ഉദ്ഘാടന ഭാഷണവും കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം ഡോ: മുജീബ് റഹ്മാൻ ബഷീറും ഗാന്ധിയും എന്ന വിഷയം അവതരിപ്പിച്ചു.തുടർന്ന് സാംസ്കാരിക പ്രവർത്തകരായ അബ്ദുള്ള കൊടോളി, നോവലിസ്റ്റ് മജീദ് മൂത്തേടം, ബിസി ഖാദർ എന്നിവർ സംസാരിച്ചു.

ഗ്രാമീണ ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഡോ: എം എം കാരശ്ശേരി രചിച്ച ബഷീർമാല സുനു ഫൈസൽ, ആയിശ നിദ എന്നിവർ ആലപിച്ചു. സൈയത് അബാൻ, മുഹമ്മദ് നജാദ്, മുഹമ്മദ്‌യാമിൻ എന്നിവർ സംഗീതം നൽകി.

പി പി സിദ്ദീഖ്മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് തമീസ് അഹമ്മദ് സ്വാഗതവും, വിപി സുൽഫിക്കർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right