എളേറ്റിൽ : പൊതു ജനത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാറിന്റെ പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കിഴക്കോത്ത് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല തീർത്തു. തെരുവിൽ പാചകം നടത്തിയാണ് വ്യത്യസ്ഥ സമര പരിപാടി നടത്തിയത്. ചളിക്കോട് നടന്ന പ്രതിഷേധ പരിപാടി മണ്ഡലം യൂത്ത് ലീഗ് ഉപാധ്യക്ഷൻ മുജീബ് ചളിക്കോട് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കെ.കെ നാസർ ഹാജി അധ്യക്ഷനായി. സി.പി.ഷമീൽ, എം കെ .സി അബ്ദുറഹിമാൻ, കെ.പി. റഫ്സൽ, ഇർഷാദ് മലയിൽ, വി.കെ മർസൂഖ്, വി .കെ സുബൈർ എന്നിവർ പ്രസംഗിച്ചു.പുതിയേട്ടിൽ എം. കെ .സി അബ്ദുറഹിമാൻ, എളേറ്റിൽ ഈസ്റ്റിൽ ഹബീഷ് മിഹ്റാൻ, കത്തറമ്മലിൽ ഷമീർ പറക്കുന്ന്, തണ്ണിക്കുണ്ടിൽ റസാഖ് മലയിൽ, കാരക്കാട്ടിൽ റാഷിദ്, കൈവേലിക്കടവിൽ മിസ് ബഹ്, ആവിലോറയിൽ സിറാജ്, വഴിക്കടവിൽ ഫസൽ ,പറക്കുന്നിൽ വി .കെ സൈദ്, കോട്ടക്കലിൽ ജാഫർ അരീക്കര, ഒഴലക്കുന്നിൽ ഹാരിസ്, താഴെച്ചാലിൽ സൈനുദ്ദീൻ, ഈസ്റ്റ് കിഴക്കോത്ത് മുഹമ്മദലി, കച്ചേരിമുക്കിൽ അർഷദ്, കാവിലുമ്മാരം സുബൈർ, പന്നൂരിൽ കെ.ടി റഊഫ്, മറിവീട്ടിൽതാഴത്ത് നൗഷാദ് കരിമ്പയിൽ, പരപ്പാറയിൽ വി.പി അഷ്റഫ് എന്നിവർ പങ്കെടുത്തു.
Tags:
ELETTIL NEWS