എളേറ്റിൽ:കഴിഞ്ഞ ദിവസം എളേറ്റിൽ വട്ടോളി - ഇയ്യാട് റോഡിൽ ബീഹാർ സ്വദേശിയായ അലി അക്ബറിനോട് ഫോൺ വിളിക്കാനായി മൊബൈൽ ആവശ്യപ്പെട്ട പ്രതികൾ ഫോൺ കൈക്കലാക്കിയ ശേഷം ബൈക്ക് മുന്നോട്ട് എടുക്കുകയായിരുന്നു. ബൈക്കിൽ പിടികൂടിയ അലി അക്ബറിനെ ഇരുനൂറ് മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചാണ് പ്രതികൾ രക്ഷപ്പെട്ടത്.
ഇതിനിടയിൽ പ്രതികളിലുരാളുടെ മൊബെൽ റോഡിലേക്ക് തെറിച്ച് വീഴുകയും ഇത് നാട്ട്കാർ പോലീസിൽ കൈമാറുകയും ചെയ്തു തുടർന്ന് പ്രതികളായ ഷംനാസിനെയും ,സനു കൃഷ്ണനെയും കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു.
അലി അക്ബറിനെ രാഷ്'ട്രീയ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റും യുവരഷ്ട്രീയ ജനത സംസ്ഥാന ജനറൽ സെക്രട്ട എപി യൂസഫ് അലി മടവൂരും സന്ദർശിച്ചു.
Tags:
ELETTIL NEWS