എളേറ്റിൽ: കഴിഞ്ഞ ദിവസം എളേറ്റില്‍ വട്ടോളിയില്‍ കവര്‍ച്ചാശ്രമത്തിനിടെ ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ച സംഭവത്തില്‍ രണ്ടുപേരെ കൊടുവള്ളി പോലീസ് കസ്റ്റഡിയിലെടുത്തു.
കാക്കൂര്‍ രാമല്ലൂര്‍ സ്വദേശികളായ സനു കൃഷ്ണന്‍ (18), ഷംനാസ് (24) എന്നിവരാണ് പിടിയിലായത്.
ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശനിയാഴ്ച കോടതിയില്‍ ഹാജറാക്കും.
Tags:
ELETTIL NEWS