താമരശ്ശേരി: സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് താമരശ്ശേരി ജില്ലാ അസോസിയേഷനിലെ ഒരു പറ്റം അധ്യാപകരുടെ കൂട്ടായ്മയാൽ മെഡിക്കൽ കോളേജിലെ ലുക്കീമിയ വാർഡിലെ കുട്ടികൾക്കായി മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന വിവിധ കളി ക്കോപ്പുകളും പോഷകസമൃദ്ധമായ വിഭവങ്ങളും നല്കിയത് ശ്രദ്ധേയമായി .
30 ഓളം കുട്ടികളാണ് ലുക്കീമിയ വാർഡിൽ പ്രത്യേക പരിചരണത്തിൽ കഴിയുന്നത് .മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നടന്ന കൈമാറ്റ ചടങ്ങ് അസിസ്റ്ററ്റ് സ്റ്റേറ്റ് കമ്മീഷണർ എം.രാമചന്ദ്രൻ ഡോ.അജിത്കുമാറിന് സാധനങ്ങൾ കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്തു.
ഡോ.കെ.ഷീദൽ, ജില്ലാ സെക്രട്ടറി വി.റ്റി.ഫിലിപ്പ് ,ജില്ലാ ഓർഗനൈസിങ്ങ് കമ്മീഷണർ ഗൈഡ് ജ്യോതി ലക്ഷ്മി, സബ് ജില്ലാ സെക്രട്ടറിമാരായ അബ്ദുൾ നാസർ, വിനോദിനി, ജിഷ്ണു എന്നിവർ പങ്കെടുത്തു.
Tags:
THAMARASSERY