Latest

6/recent/ticker-posts

Header Ads Widget

സര്‍ക്കാര്‍ ഉത്തരവ് ചവറ്റുകൊട്ടയില്‍ നിക്ഷേപിച്ച് msf പ്രതിഷേധം.

കട്ടാങ്ങൽ:SSLC, +2 വിദ്യാർത്ഥികൾക്കുള്ള NSS, NCC , SPC ഗ്രേസ്  മാർക്ക് നിർത്തലാക്കിയ ഇടതുപക്ഷ സർക്കാരിന്റെ  വിദ്യാർത്ഥി വിരുദ്ധ നടപടിക്കെതിരെ msf ചാത്തമംഗലം പഞ്ചായത്ത് കമ്മിറ്റി നായർകുഴി  ഹയർ സെക്കണ്ടറി സ്‌കൂൾ  പരിസരത്ത് സംഘടിപ്പിച്ച ഉത്തരവ് ചവറ്റ്കൊട്ടയിൽ പ്രതിഷേധം ജില്ലാ  സെക്രട്ടറി ഷമീർ പാഴൂർ ഉദ്ഘാടനം ചെയ്തു.

യാസീൻ PHED അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം എം എസ് എഫ് സെക്രട്ടറി റജീബ് പാലക്കുറ്റി  , പഞ്ചായത്ത് ഭാരവാഹികളായ സജ്ജാദ് അരയങ്കോട് ,സിറാജ്  മുണ്ടോട്, ഷമീം വെള്ളലശ്ശേരി , സഹദ് ചിറ്റാരിപിലാക്കൽ, ഷഹൽ , ആദിൽ തുടങ്ങിയവർ സംസാരിച്ചു.

പഞ്ചായത്ത് ജന.സെക്രട്ടറി ഷാജഹാൻ പാഴൂർ സ്വാഗതവും  ട്രഷറർ ജൗഹർ മലയമ്മ  നന്ദിയും പറഞ്ഞു.

Post a Comment

0 Comments